വില്ലേജ് : അടൂര്‍
താലൂക്ക് : അടൂര്‍
അസംബ്ലി മണ്ഡലം : അടൂര്‍
പാര്‍ലമെന്റ് മണ്ഡലം : അടൂര്‍
ഭൂപ്രകൃതി
താഴ്വരകളും, ചരിവ് പ്രദേശങ്ങളും, സമതലങ്ങളും നിറഞ്ഞതാണ് ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി. മണല്‍ മണ്ണും, ചരല് മണ്ണും, ചെമ്മണ്ണും, വെട്ടുകല്ല് മണ്ണും, എക്കല്‍ മണ്ണും ആണ് ഈ പ്രദേശത്തെ പ്രധാന മണ്‍തരങ്ങള്‍ .
ആരാധനാലയങ്ങള്‍ / തീര്‍ഥാടന കേന്ദ്രങ്ങള്‍
പന്നിവിഴ ദേവീക്ഷേത്രം, കണ്ണംകോട് സൂറിയാനിപ്പള്ളി, കണ്ണംകോട് മുസ്ലീംപള്ളി എന്നിവയാണ് ഈ മുനിസിപ്പാലിറ്റിയിലെ ഏറ്റവും പഴക്കം ചെന്ന ആരാധനാലയങ്ങള്‍ . അടൂര്‍ തിരുഹൃദയപ്പള്ളി, കണ്ണംകോട് ഓര്‍ത്തഡോക്സ് പള്ളി എന്നിവ ആരാധനാലയങ്ങളാണ്.